തൃത്താല: പൊലീസിനു വെല്ലുവിളിയുയർത്തി തൃത്താല മേഖലയിൽ വീണ്ടും മോഷണം. തൃത്താലയുടെ വിവിധ പ്രദേശങ്ങളിൽ പൂട്ടിയിട്ട വീടുകളിലും ക്ഷേത്രങ്ങളിലും മറ്റും തുടരുന്ന മോഷണം പൊലീസിനും നാട്ടുകാർക്കും തലവേദനയാകുന്നു. കഴിഞ്ഞ ദിവസം രാത്രി പട്ടിത്തറ പഞ്ചായത്തിലെ ആലൂർ താനക്കാട്, തലക്കശ്ശേരി ഭാഗങ്ങളിലാണ് പൂട്ടിയിട്ട ആറോളം വീടുകളിൽ മോഷണം നടന്നത്.
also read.. ‘സലാര്‍’ വൈകില്ല, പ്രഭാസ് ചിത്രത്തിന്റെ റിലീസ് നവംബറില്‍
ഓണാവധിക്ക് ബന്ധു വീടുകളിലേക്ക് വിരുന്നു പോയ സമയത്താണ് വീടുകളിൽ മോഷണം നടന്നത്. ആലൂർ തലക്കശ്ശേരി വളപ്പിൽ ഫൈസലിന്റെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 2500 രൂപ കവർന്നു.
സാധന സാമഗ്രികളെല്ലാം വാരി വലിച്ചിട്ടുണ്ട്. തലക്കശ്ശേരി സ്വദേശി സുബൈർ മുസല്യാരുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടാക്കൾ കവർന്നു. ആലൂർ താനക്കാട് സ്വദേശി ഹാരിസിന്റെ വീടിന്റെ വാതിലുകൾ തകർത്തിട്ടുണ്ട്. വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തലക്കശ്ശേരി ഖാജാ നഗറിൽ ജബ്ബാറിന്റെ വീട്ടിലും മോഷണ ശ്രമം ഉണ്ടായി. വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് റൂമുകളിലെ സാധനങ്ങളെല്ലാം വലിച്ചിട്ട നിലയിലാണ്. തലക്കശ്ശേരി ആസിയയുടെ വീടിന്റെ പിറകുവശത്തെ ഗ്രില്ലും മോഷ്ടാക്കൾ തകർത്തിട്ടുണ്ട്.
പല വീടുകളിൽ നിന്നും മോഷ്ടാവിനു ഒന്നും ലഭിച്ചിട്ടില്ലെങ്കിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസ്, തൃത്താല സിഐ സി.വിജയകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മാസത്തിനുള്ളിൽ തൃത്താല മേഖലയിൽ പത്തിലേറെ മോഷണമാണ് നടന്നത്. പൂട്ടിക്കിടന്ന വീടുകളിലും ആരാധനാലയങ്ങളിലും ആണ് മോഷണം നടന്നത്. മോഷണത്തിന് തടയിടാൻ നാട്ടുകാർ ചിലയിടങ്ങളിൽ ജനകീയ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം