കൊച്ചി/മുംബൈ: “ക്യാംപ ക്രിക്കറ്റ്” എന്ന പേരിൽ ഒരു പുതിയ എനർജി ഡ്രിങ്ക് അവതരിപ്പിച്ചു റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ (RRVL) ഉപസ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL). ഒരു കാർബണേറ്റഡ് പാനീയമായ ക്യാംപ ക്രിക്കറ്റ്, നാരങ്ങയുടെ രുചിയിൽ ഇലക്‌ട്രോലൈറ്റുകളാൽ സമ്പുഷ്ടമാണ്. ഉന്മേഷം നൽകുന്നതിനൊപ്പം ഫലപ്രദമായ പുനർജ്ജലീകരണവും പുനരുജ്ജീവനവും ഈ പാനീയം നൽകുന്നു.
ക്യാംപ എന്ന ബ്രാൻഡും ഇന്ത്യയുടെ ഏറ്റവും വലിയ അഭിനിവേശങ്ങളിലൊന്നായ ക്രിക്കറ്റ് മത്സരങ്ങളും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കാനാണ് ക്യാംപ ക്രിക്കറ്റ് ലക്ഷ്യമിടുന്നത് എന്ന് ആർസിപിഎൽ വക്താവ് പറഞ്ഞു. “ഇത് നിങ്ങൾക്ക് ആവശ്യമായ ഊർജം നൽകുമെന്ന് മാത്രമല്ല, എല്ലാവരും ഇഷ്ടപ്പെടുന്ന ചെറുനാരങ്ങയുടെ ഉന്മേഷം നൽകുകയും ചെയ്യുന്നു”. ക്യാംപ ക്രിക്കറ്റ് വിവിധ അളവുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. 20 രൂപ വിലയുള്ള സൗകര്യപ്രദമായ 250 മി.ലി പായ്ക്കിലും 30 രൂപയ്ക്ക് ലഭ്യമായ വലിയ 500 മി.ലി പായ്ക്കിലും ഇത് ലഭ്യമാണ്. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാവുക.
read also….തിരുവനന്തപുരത്ത് പാറശ്ശാലയിൽ 40 കുപ്പി വ്യാജമദ്യവുമായി വിമുക്തഭടൻ അറസ്റ്റില്‍
ക്യാംപ ക്രിക്കറ്റിന്റെ അവതരണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും നൂതനവുമായ ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ആർസിപിഎല്ലിന്റെ ലക്ഷ്യവുമായി ചേർന്ന് നിൽക്കുന്നു. ക്യാംപ, റാസ്‌കിക്ക്, സോസ്യോ ഹജൂരി എന്നീ പാനീയങ്ങൾ ഉൾപ്പെടുന്ന ആർസിപിഎല്ലിന്റെ പാനീയ നിരയെ ശക്തിപ്പെടുത്തുകയാണ് ക്യാംപ ക്രിക്കറ്റ്.ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ നിത്യോപയോഗ സാധനങ്ങൾ, ലോട്ടസ് ചോക്ലേറ്റ്, ടോഫിമാൻ എന്നിവയിൽ നിന്നുള്ള രുചികരമായ ട്രീറ്റുകൾ, ശ്രീലങ്കയിൽ നിന്നുള്ള പ്രശസ്തമായ മാലിബൻ ബിസ്‌ക്കറ്റുകൾ, അലൻസ് ബ്യൂഗിളിൽ നിന്നുള്ള കോൺ ചിപ്‌സ്, ഡോസോ, എൻസോ, ഗെറ്റ് റിയൽ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഹോം, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങളും ആർസിപിഎല്ലിന് കീഴിലുണ്ട്.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം