ഡൽഹി: 85 വയസുകാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്ത 28 കാരൻ അറസ്റ്റിൽ. ഡൽഹിയിലെ നേതാജി സുഭാഷ് പ്ലേസ് പ്രദേശത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 28 കാരനായ ആകാശ് എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഞെട്ടിക്കുന്ന സംഭവത്തിൽ പോലീസിനെ ചോദ്യം ചെയ്ത് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാൾ രംഗത്തെത്തി. വെള്ളിയാഴ്ച പുലർച്ചെ നാലോടെ വീട്ടിനുള്ളിൽ വയോധിക ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം.
85 കാരിയുടെ വീട്ടിൽ ഇടിച്ചുകയറിയാൻ പ്രതി കൃത്യം നടത്തിയത്. വീടിനുള്ളിൽ കടന്ന ആകാശ് വൃദ്ധയെ മർദ്ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ അരിഞ്ഞെടുക്കുകയും ചെയ്തു. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
read more സൂര്യനെ ഉന്നമിട്ട് ഇന്ത്യ; ആദിത്യ എല്‍-1 വിക്ഷേപണം ഇന്ന്
കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളോടൊപ്പം പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആറിന്റെ) പകർപ്പും തനിക്ക് നൽകണമെന്ന് ഡിസിഡബ്ല്യു ചീഫ് ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8