Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സൂര്യനെ ഉന്നമിട്ട്‌ ഇന്ത്യ; ആദിത്യ എല്‍-1 വിക്ഷേപണം ഇന്ന്‌

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2023, 07:15 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെന്നൈ: ചാന്ദ്രദൗത്യ വിജയത്തിനുശേഷം സൂര്യനെ ലക്ഷ്യമിട്ട്‌ ഐ.എസ്‌.ആര്‍.ഒ. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ “ആദിത്യ എല്‍-1” വിക്ഷേപണം ഇന്ന്‌. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍നിന്ന്‌ രാവിലെ 11.50-ന്‌ ആദിത്യ എല്‍-1നെയും വഹിച്ച്‌ പി.എസ്‌.എല്‍.വി- സി 57 റോക്കറ്റ്‌ കുതിച്ചുയരും. ലാഗ്രാഞ്ച്‌ പോയിന്റ്‌-1 ആണ്‌ ലക്ഷ്യം.

chungath

ആദിത്യയുടെ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചതായി ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ എസ്‌. സോമനാഥ്‌ പറഞ്ഞു. 23 മണിക്കൂര്‍ 40 മിനിട്ട്‌ നീളുന്ന കൗണ്ട്‌ഡൗണ്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ 12.10-നാണ്‌ ആരംഭിച്ചത്‌. സൂര്യനെക്കുറിച്ചുള്ള പഠനമാണ്‌ ആദിത്യ എല്‍-1 ലക്ഷ്യമിടുന്നത്‌. 125 ദിവസംകൊണ്ട്‌ ആദിത്യ ലാഗ്രാഞ്ച്‌ പോയിന്റ്‌ 1-ല്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍-നാലിനെക്കുറിച്ച്‌ ഇതുവരെ അന്തിമതീരുമായിട്ടില്ല.

ആദിത്യയ്‌ക്കു ശേഷം ഗഗന്‍യാന്‍ ആണ്‌ അടുത്ത ദൗത്യം. ഒക്‌ടോബര്‍ ആദ്യവാരം ഗഗന്‍യാന്‍ വിക്ഷേപിക്കുമെന്നും എസ്‌. സോമനാഥ്‌ അറിയിച്ചു.
15 ലക്ഷം കിലോമീറ്ററാകും ആദിത്യ പേടകം സഞ്ചരിക്കുക. ഭൂമിയില്‍നിന്നു സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ്‌ ആദിത്യ എല്‍-1 സഞ്ചരിക്കുക. വിക്ഷേപണത്തിന്‌ ശേഷം, ലാഗ്രാഞ്ച്‌ പോയിന്റ്‌ 1 (എല്‍ 1)ല്‍ എത്താന്‍ 125 ദിവസമെടുക്കും. ജെയിംസ്‌ വെബ്‌ ബഹിരാകാശ ദൂരദര്‍ശിനിക്കായി നാസ ഇവിടെയാണ്‌ ഭ്രമണപഥമൊരുക്കിയത്‌. ഗുരുത്വാകര്‍ഷണബലം സന്തുലിതമായതിനാല്‍ ഇവിടെ പേടകത്തിന്‌ നിലനില്‍ക്കാന്‍ കുറഞ്ഞ ഇന്ധനം മതിയാകും.

read more ‘ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണം’: എ കെ ആന്റണി

സൂര്യന്റെ അന്തരീക്ഷത്തെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ്‌ ആദിത്യ ലക്ഷ്യമിടുന്നത്‌. സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതുമൂലമുള്ള റേഡിയേഷന്റെ പ്രവര്‍ത്തനവും അത്‌ ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്‌ഥയിലുമുണ്ടാക്കുന്ന സ്വാധീനവും ആദിത്യ പഠനവിധേയമാക്കും. കൊറോണല്‍ താപനം, കൊറോണല്‍ മാസ്‌ ഇജക്ഷന്‍, ബഹിരാകാശ കാലാവസ്‌ഥ തുടങ്ങിയ കാര്യങ്ങളും ആദിത്യ നിരീക്ഷിക്കും.

ReadAlso:

കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു | Keralam bill passed in rajya sabha

‘ജന്തർ മന്തർ സീസൺ 2’ ഉടൻ; പുതിയ നീക്കവുമായി അഭിജീത് ദിപ്കെ

FCRA ബിൽ 31 അംഗ ജെപിസിക്ക്; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം | Center Government refer FCRA Amendment Bill to JPC

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ | Amit Shah writes to Lok Sabha Speaker seeking discussion on student protests

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗിക പീഡനം; മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശത്തെ കാലാവസ്‌ഥ എന്നിവ നിരീക്ഷിക്കുന്നതിനൊപ്പം സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ മനസിലാക്കാനും സൗരയൂഥത്തെ കുറിച്ച്‌ സുപ്രധാനവിവരങ്ങള്‍ ലഭ്യമാക്കാനും ആദിത്യയ്‌ക്കു കഴിയുമെന്നാണ്‌ ഐ.എസ്‌.ആര്‍.ഒയുടെ പ്രതീക്ഷ.
ചന്ദ്രയാന്‍-3 ദൗത്യത്തിന്‌ 600 കോടി രൂപയായിരുന്നു ചെലവ്‌.

ആദിത്യ എല്‍-1ന്‌ 378 കോടി രൂപയാണു ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ്‌ (വി.ഇ.എല്‍.സി.), സോളാര്‍ അള്‍ട്രാവയലറ്റ്‌ ഇമേജിങ്‌ ടെലിസ്‌കോപ്പ്‌ (എസ്‌.യു.ഐ.ടി.), സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ്‌ എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ്‌ പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ്‌, പ്ലാസ്‌മ അനലൈസര്‍ പാക്കേജ്‌ ഫോര്‍ ആദിത്യ, മാഗ്‌നെറ്റോമീറ്റര്‍ എന്നിങ്ങനെ ഏഴ്‌ പേലോഡുകളാണ്‌ ആദിത്യയിലുള്ളത്‌.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം


https://www.youtube.com/watch?v=_x1h-huIQN8

Latest News

നവീകരിച്ച KSRTC ബസ്സുകള്‍ നിരത്തിലേക്ക്: റീഫര്‍ബിഷ്‌മെന്റ് പദ്ധതി വഴി 14 ബസ്സുകള്‍ ഇന്ന് ഇറങ്ങും

യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്

പ്രതിപക്ഷ ഉപനേതൃ പദവി: സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സന്തോഷ് കുമാർ ഇന്ന് കോടതിയിൽ ഹാജരാകും

തെളിവെടുപ്പ് പൂർത്തിയായി; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies