ഹാസന്‍: കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള ജെ ഡി എസ് എം പി. പ്രജ്വല്‍ രേവണ്ണയെ അയോഗ്യനാക്കി. കര്‍ണാടക ഹൈക്കോടതിയാണ് പ്രജ്വലിനെ അയോഗ്യനാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ജനതാദള്‍ (സെക്കുലര്‍) ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ.
പ്രജ്വലിന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയിലെ എ മഞ്ജു നല്‍കിയ ഹരജിയിലാണ് നടപടി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹരജി.
മണ്ഡലത്തിലെ വോട്ടറായ ജി ദേവരാജെഗൗഡയും അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ എ മഞ്ജുവും സമര്‍പ്പിച്ച ഹര്‍ജികള്‍ ഭാഗികമായി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി. ഹര്‍ജികള്‍ പരിഗണിച്ചശേഷം പ്രജ്വലിനെതിരെ നടപടിയെടുക്കാന്‍ ജസ്റ്റിസ് കെ നടരാജന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കുകയായിരുന്നു.
രേവണ്ണ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്നും യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. ഹസന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ കോടതി പക്ഷേ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം