ജിദ്ദയിൽ നീന്തൽക്കുളത്തിൽ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി മഹല്ലിൽ മൻസൂർ (42) നാട്ടിൽ അന്തരിച്ചു. ജിദ്ദയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ച മൻസൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്
Also read : ഫ്രാൻസിസ് മാർപാപ്പ മംഗോളിയയിലേക്കു സന്ദർശനത്തിനായി പുറപ്പെട്ടു
ജൂൺ 30ന് ജിദ്ദയിലുണ്ടായ അപകടത്തെത്തുടർന്ന് അബുഹുർ കിങ് അബ്ദുല്ല കോംപ്ലക്സ് ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം എയർ ആംബുലൻസിൽ ഡൽഹിയിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടുന്ന് നാലുദിവസം മുമ്പാണ് പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിയിലെത്തിച്ചത്.
ഷറഫിയയെല ഫ്ളോറ, മെൻസ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങൾ മൻസൂറിന്റെതാണ്. ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സാന്നിധ്യവുമായിരുന്നു. ഹുസൈൻ പള്ളിപ്പറമ്പൻ – റാബിയ ദമ്പതികളുടെ മകനാണ്. ഭാര്യ മുസൈന. മക്കൾ: ഷിസ ഫാത്തിമ, അഷ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിൻ മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുന്നാസിർ, ബുഷ്റ, നിഷാബി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം