ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ കേന്ദ്ര സഹമന്ത്രിയും എംപിയുമായ കൗശൽ കിഷോറിന്റെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. യുവാവിന്റെ തലയ്ക്കാണ് വെടിയേറ്റത്. കൊല്ലപ്പെട്ടത് ബിജെപി പ്രവർത്തകൻ വിനയ് ശ്രീവാസ്തവയാണെന്ന് തിരിച്ചറിഞ്ഞു. പുലർച്ചെ 4.15 ഓടെയാണ് വിനയ് ശ്രീവാസ്തവ വെടിയേറ്റ് മരിച്ചത്.
കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ കൗശൽ കിഷോറിന്റെ മകന്റെ സുഹൃത്താണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.മകനെ ചോദ്യം ചെയ്യും.നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രിയാണ് കൗശൽ കിഷോര്‍.
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത പിസ്റ്റൾ കിഷോറിന്റെ മകൻ വികാസ് കിഷോറിന്റേതാണെന്ന് പൊലീസ് പറഞ്ഞു.എന്നാൽ സംഭവം നടക്കുമ്പോൾ എംപിയുടെ മകൻ ഡൽഹിയിലായിരുന്നു.
കൗശൽ കിഷോർ തന്നെയാണ് പൊലീസിനെ വിളിച്ച് സംഭവം അറിയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം എതിർത്ത് പ്രതിപക്ഷ പാർട്ടികൾ
പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് വെസ്റ്റേൺ ഡിസിപി രാഹുൽ രാജ്, എഡിസിപി ചിരഞ്ജീവി നാഥ് സിൻഹ എന്നിവരടക്കം ഉന്നത ഉദ്യോഗസഥര്‍ സ്ഥലത്തെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം