തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണം ഗ്രാമിന് പത്ത് രൂപ ഇന്ന് കുറവ് രേഖപ്പെടുത്തി. 10 രൂപ കുറഞ്ഞ് ഇന്ന് ഒരു ഗ്രാമിന് 5505 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മാസം പലതവണയായി വില ഉയര്‍ന്ന് പവന് 44000 കടന്നി സ്വര്‍ണവിലയാണ് ഈ മാസം ആദ്യ ദിനം കുറഞ്ഞത്.
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കൂടിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5515 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 44120 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില കുതിക്കുകയായിരുന്ന്ു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം