റാഞ്ചി: ബന്ധുവിന്റെ കൃഷിയിടത്തിൽ കയറി പന്നികൾ വിളകൾ നശിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അടിച്ചുകൊന്നു. ജാർഖണ്ഡ് തലസ്ഥാനായ റാഞ്ചിയിലെ ഒർമഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝഞ്ജി തോല ഗ്രാമത്തിലാണ് സംഭവം.
പത്തോളം പേർ ചേർന്നാണ് മാരകായുധങ്ങളും കാർഷികോപകരണങ്ങളും ഉപയോഗിച്ച് വീടാക്രമിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നത്.
കൊല്ലപ്പെട്ടവരുടെ വീട്ടിൽ വളർത്തുന്ന പന്നികൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവരുടെ ബന്ധുവിന്റെ കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചിരുന്നു. ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നതായി റാഞ്ചി റൂറൽ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പിടിഐയോട് പറഞ്ഞു. ‘വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും കാർഷികോപകരണങ്ങളുമായി 10 ഓളം പേർ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകളടക്കം കുടുംബത്തിലെ മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു’- റാഞ്ചി റൂറൽ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പറഞ്ഞു.
ജനേശ്വർ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവർക്കാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഗ്രാമത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും’- സമാൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം