അയര്‍ലണ്ടിലെ ടൂറിസം ,ഹോസ്പിറ്റാലിറ്റി മേഖലയിലെ ചിലവ് ഇന്ന് മുതല്‍ വര്‍ദ്ധിക്കും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ടൂറിസം ,ഹോസ്പിറ്റാലിറ്റി മേഖലയിലെ ചിലവ് ഇന്ന് മുതല്‍ വീണ്ടും ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുന്നു.പാന്‍ഡെമിക്ക് കാലത്ത് ടൂറിസം, ഹോസ്പിറ്റാലിറ്റി, എന്നി മേഖലകളില്‍ കുറച്ച 9% വാറ്റ് നിരക്ക് ഇന്നലെ അര്‍ദ്ധരാത്രിയോടെ 13.5% ആയി സര്‍ക്കാര്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതാണ് നിരക്ക് വര്‍ദ്ധനവിന് അടിയന്തര കാരണമായത്.

also read.. മടുത്തു, ബെല്‍ജിയം പുരുഷ അഭയാര്‍ത്ഥികള്‍ക്ക് ഇനി അഭയം നല്‍കില്ല

കുറഞ്ഞ നിരക്ക് തുടരാനുള്ള ബിസിനസ്സ് ഓര്‍ഗനൈസേഷനുകളുടെ അഭ്യര്‍ത്ഥന അവസാന നിമിഷം പോലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.

2020 നവംബറിലാണ് 13.5% ആയിരുന്ന നിരക്ക് 9% ആയി കുറച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും ഈ വര്‍ഷം ഫെബ്രുവരിയിലും ഇത് നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായി.

എന്നാല്‍ കുറഞ്ഞ ആനുകൂല്യം നീട്ടാനുള്ള സാമ്പത്തിക സാഹചര്യം നിലവിലില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വാറ്റ് നിരക്ക് പുനഃസ്ഥാപിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ടൂറിസം ,ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആനുകൂല്യം നല്‍കിയതിനാല്‍ ഖജനാവിന് നികുതി വരുമാനത്തില്‍ 300 മില്യണ്‍ യൂറോ നഷ്ടമായതായി കണക്കാക്കുന്നു.

സംരംഭങ്ങളെ നിലനിര്‍ത്തുന്നതിലും സമ്പദ്വ്യവസ്ഥയിലുള്ള 300,000-ലധികം ജോലികളില്‍ ഗണ്യമായ എണ്ണം സംരക്ഷിക്കുന്നതിലും ആനുകൂല്യം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന വാദവുമായി രംഗത്തെത്തിയ ഐബെക് , കുറഞ്ഞ വാറ്റ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഹെയര്‍ഡ്രെസ്സര്‍മാരെയും റസ്റ്റോറന്റ് ഉടമകളെയും പ്രതിനിധീകരിക്കുന്ന ഓര്‍ഗനൈസേഷനുകളും നിരക്ക് വര്‍ദ്ധനവ് ചില ബിസിനസുകളെ തകര്‍ക്കാന്‍ കാരണമാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.അവയൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ പക്ഷെ തയാറായില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം



Latest News