ബ്രസല്‍സ്: അവിവാഹിതരായ പുരുഷ അഭയാര്‍ത്ഥികള്‍ക്ക് ഇനി ബെല്‍ജിയത്തില്‍ അഭയം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍.. താമസസൗകര്യങ്ങളുടെ അഭാവമാണ് ഇത്തരമൊരു തീരുമാനമെടുക്കാനുള്ള കാരണമായി ബെല്‍ജിയന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.ഇന്നലെ മുതല്‍ സസ്പെന്‍ഷന്‍ നിലവില്‍ വന്നുകഴിഞ്ഞു.
also read.. ഗാര്‍ഡായില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായപരിധി ഉയര്‍ത്തുന്നു, ഒരു കൈ നോക്കിയാലോ ?
ബെല്‍ജിയം കടുത്ത അഭയാര്‍ത്ഥി പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തി. രാജ്യത്ത് അഭയം തേടി എത്തുന്ന എത്തുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അതിവേഗം വര്‍ദ്ധിച്ചു,മൊറോക്കോ, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പുരുഷ അഭയാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് കുടിയേറുന്നത് ആശങ്കയോടെയാണ് രാജ്യം നോക്കി കാണുന്നത്.
അഭയം തേടിയെത്തുന്ന ”കുടുംബങ്ങളുടെയും കുട്ടികളുടെയും വര്‍ദ്ധിച്ചുവരുന്ന പ്രവാഹം” ബെല്‍ജിയം അടുത്ത കാലത്തായി കുത്തനെ വര്‍ദ്ധിച്ചുവെന്ന് അസൈലം ആന്‍ഡ് മൈഗ്രേഷന്‍ സ്റ്റേറ്റ് സെക്രട്ടറി നിക്കോള്‍ ഡി മൂര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെ എല്ലാ രാജ്യങ്ങളും തുല്യമായി പങ്കിടണമെന്ന അഭിപ്രായമാണ് ബെല്ജിയത്തിനുള്ളതെന്ന് ഡി മൂര്‍ ചൂണ്ടിക്കാട്ടി.’ബെല്‍ജിയം വളരെക്കാലമായി അതിന്റെ ന്യായമായ വിഹിതത്തേക്കാള്‍ കൂടുതല്‍ ചെയ്യുന്നു. ഇത് ഇനി തുടരാനാവില്ല, കാരണം ഈ വര്‍ഷം 19,000 അഭയാര്‍ത്ഥികള്‍ ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ബെല്‍ജിയത്തിന് സമാനമായ ജനസംഖ്യയുള്ള രാജ്യമായ പോര്‍ച്ചുഗലില്‍ 1,500 പേര്‍.മാത്രമാണ് അഭയം തേടിയത്.
‘വളരെ കുറച്ച് അഭയാര്‍ത്ഥി അപേക്ഷകള്‍’ രജിസ്റ്റര്‍ ചെയ്ത മറ്റൊരു രാജ്യമായി സ്വീഡനെ ചൂണ്ടിക്കാണിച്ച ഡി മൂര്‍ യൂറോപ്പിലെ അനധികൃത കുടിയേറ്റ സമ്മര്‍ദ്ദം ഈ വര്‍ഷം മൊത്തത്തില്‍ ഉയര്‍ന്നതായി പറഞ്ഞു.
ജൂണില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യോഗം ചേര്‍ന്ന് അഭയാര്‍ത്ഥികള്‍ക്കായുള്ള നിയമങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുനരവലോകനം ചെയ്യാന്‍ ധാരണയിലെത്തിയിട്ടുണ്ട്.,ഇത് അഭയാര്‍ത്ഥികളെ യൂറോപ്യന്‍ ബ്ലോക്കിലുടനീളം ഹോസ്റ്റുചെയ്യുന്നതിന്റെ ഭാരം പങ്കിടാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍ അതിന്റെ ഭാരം താങ്ങാന്‍ ഇറ്റലിയും,ഫ്രാന്‍സും അടക്കമുള്ള പ്രധാന അംഗരാജ്യങ്ങള്‍പോലും വിസമ്മതം പ്രകടിപ്പിക്കുന്നുണ്ട്.കരാറിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് അനുമതി ലഭിക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം