മനാമ: ജിസിസി രാജ്യങ്ങളില്‍ ഇത്തവണ ശൈത്യകാലം നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. മധ്യ, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴയുള്ള സാഹചര്യം മൂലവും സൈബീരിയയിലെ അതിശൈത്യവും മുന്‍നിര്‍ത്തിയാണ് വിദഗ്ധരുടെ പ്രവചനം.
also read.. ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററില്‍ തീപിടിത്തം; ആറ് പേര്‍ക്ക് പരിക്ക്
പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ അസൗമിയാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ എത്തുന്ന ശൈത്യകാലം ഇക്കുറി പതിവിലും വ്യത്യസ്തമായി കുറച്ചുകാലം കൂടി നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
ശൈത്യകാലത്തിന്റെ സൂചനയായി കഴിഞ്ഞ ആഴ്ച സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കൊടുംചൂടില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസമാണ് ശൈത്യകാലം.
ഉച്ചവിശ്രമ നിയമം ഉണ്ടെങ്കിലും പല ദിവസങ്ങളിലും രാവിലെ മുതല്‍ അനുഭവപ്പെടുന്ന ഹ്യുമിഡിറ്റി വലിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം