പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് ടൗണിലെ ഇലക്ട്രിക് ഹാർഡ്‌വെയർ കടയിലുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്കും മക്കൾക്കും ദാരുണാന്ത്യം. ചിംനാറാം ചൗധരി (48), നമ്രത ചിംനാറാം ചൗധരി (40), ഭവേഷ് ചൗധരി (15), സച്ചിൻ ചൗധരി (13) എന്നിവരാണ് മരിച്ചത്.
പിംപ്രി ചിഞ്ച്‌വാദിലെ ചിഖ്‌ലി ഏരിയയിലെ പൂർണ നഗറിലെ പൂജാ ഹൈറ്റ്‌സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കടയിൽ പുലർച്ചെ 5.25നാണ് സംഭവം.
ഛിക്കാലിയിലുള്ള അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ താഴെത്തെ നിലയിൽ ഇലക്ട്രിക്ക് ഹാർഡ് വെയർ കട നടത്തുകയായിരുന്നു ഇവർ. കടയുടെ അടുത്തുള്ള മുറിയിലാണ് ദമ്പതികളും മക്കളും താമസിച്ചിരുന്നത്. കടയിൽ തീപിടിക്കുകയും നാലുപേരും കിടന്നിരുന്ന മുറിയിലേക്ക് വ്യാപിക്കുകയുമായിരുന്നു.
അപ്പാർട്ട്മെന്‍റിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും തീപടർന്നെങ്കിലും അഗ്നിരക്ഷാ സേന എത്തി തീയണയ്ക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം