കോഴിക്കോട്: പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം സെന്ററിൽ ഒഴുക്കിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിനി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്.
ഒരു കുട്ടി’ ഒഴുക്കിൽപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാല്‍ കുട്ടിയല്ലെന്നും യുവതിയാണ് അപകടത്തില്‍ പെട്ടതെന്നും പിന്നീട് വ്യക്തമാവുകയായിരുന്നു.
തസ്നീമിന്റെ കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ തിരുവോണദിനത്തിൽ വൈകിട്ട് മൂന്നരയാടെയായിരുന്നു അപകടം. വനപ്രദേശത്ത് ശക്തമായി മഴ പെയ്തതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും അകപ്പെടുകയായിരുന്നു.
ഒഴുക്കിൽപെട്ട മുഹമ്മദ് റാഷിദിനെ ടുറിസ്റ്റ് ഗൈഡ് കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്നാണ് യുവതി വെള്ളത്തിൽ അകപ്പെട്ടത് അറിയുന്നതും തിരച്ചിൽ നടത്തുന്നതും.
തിരച്ചലിൽ കുറുമരുകണ്ടി ഭാഗത്ത് നിന്നും യുവതിയെ കണ്ടെത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8