തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി കൃതി ഖര്‍ബന്ദ. ഹോട്ടല്‍ മുറിയില്‍ നിന്നും ഒളിക്യാമറ കണ്ടെത്തിയതിനെ കുറിച്ചും ഫോട്ടോ എടുക്കുന്നതിനിടെ ആരാധകൻ പിച്ചിയതിനെക്കുറിച്ചും താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
”ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഒരു പയ്യനായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ അവന് ഒളിക്യാമറ വക്കാന്‍ അറിയില്ലായിരുന്നു. മുറിയിലെ സെറ്റ് ഓഫ് ബോക്‌സിന് പിറകിലാണ് കാമറ ഒളിപ്പിച്ചത്. ഇത് വളരെ കൃത്യമായി കാണാമായിരുന്നു. അന്ന് ഞാനും എന്റെ സ്റ്റാഫും ശരിക്കും പേടിച്ചു. സാധാരണ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തുമ്പോള്‍ വളരെ കൃത്യമായി മുറി പരിശോധിക്കുന്ന ശീലം ഞങ്ങള്‍ക്കുണ്ട്.”- കൃതി പറഞ്ഞു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ആരാധകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അഭിമുഖത്തില്‍ കൃതി വ്യക്തമാക്കി.
”ഒരിക്കല്‍ ഫോട്ടോ എടുക്കുന്നതിനിടെ ഒരാള്‍ തന്നെ പിച്ചി. ആ ഭാഗത്ത് രക്തം കട്ടപിടിച്ചു. ആ സമയത്ത് എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി” എന്നാണ് കൃതി വെളിപ്പെടുത്തിയിരിക്കുന്നത്.
‘ബോണി’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് കൃതി. ‘ഗൂഗ്ലി’, ‘ബ്രൂസ് ലീ’, ‘ശാദി മേം സരൂര്‍ ആന’, ‘ഹൗസ്ഫുള്‍ 4’ എന്നീ സിനിമകളിലൂടെയാണ് കൃതി ശ്രദ്ധ നേടിയത്. ബോളിവുഡ് നടന്‍ പുല്‍കിത് സമ്രാട്ടിനൊപ്പം ലിവിംഗ് റിലേഷന്‍ഷിപ്പിലാണ് താരം ഇപ്പോള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8