നീരജ് മാധവും ഷെയ്ന്‍ നിഗവും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ‘ആര്‍ഡിഎക്സ്’.ഓണം റിലീസായി എത്തിയ ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയിരിക്കുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച് മുന്നേറിയ ചിത്രമാണ് ആര്‍ഡിഎക്. തിയറ്ററുകലില്‍ വിജയകമായി പ്രദര്‍ശനം തുടരുന്നതിനിടെ സിനിമയെ പ്രകീര്‍ത്തിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
‘RDX മലയാളം സിനിമ ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷന്‍ സിനിമ! തിയറ്ററില്‍ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ.. RDX ടീമിന് അഭിനന്ദനങ്ങള്‍’, എന്നാണ് ഉദയനിധി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഈ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുമുണ്ട്. ‘വളരെ നന്ദി സര്‍. ആര്‍ഡിഎക്‌സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’, എന്നാണ് നീരജ് കുറിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം