തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുക. മഴയ്ക്ക് പുറമേ, ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.
ഇക്കുറി കാലവർഷം ദുർബലമായത് വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ അളവിലാണ് മഴ ലഭിച്ചിട്ടുള്ളത്. ഇത് ഇടുക്കി അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് കുറയാൻ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ലഭിച്ചാൽ മാത്രമാണ് പ്രതിസന്ധികൾ പരിഹരിക്കാൻ സാധിക്കുകയുള്ളൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8