കറാച്ചി: തോഷഖാന അഴിമതിക്കേസിലെ തടവുശിക്ഷ മരവിപ്പിച്ചെങ്കിലും പാക്സിതാൻ ഭരണകൂടം ഇംറാൻ ഖാനെ ജയിലിൽ നിന്നു വിട്ടയച്ചില്ല. നയതന്ത്ര രേഖകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഇംറാനെ ജയിലിൽ തന്നെ പാർപ്പിക്കാൻ പ്രത്യേക കോടതി നിർദേശിച്ചു. നാളെ പ്രത്യേക കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
തടവുശിക്ഷ ഒഴിവാക്കണമെന്ന് കാട്ടി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ തീരുമാനം. വിദേശത്തുനിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ തോഷഖാന വകുപ്പില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി മറിച്ചുവിറ്റു എന്നതായിരുന്നു കേസ്.
കേസില്‍ ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷയാണ് ജില്ലാ കോടതി വിധിച്ചിരുന്നത്. ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വര്‍ഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ തുടര്‍ന്ന് ഇമ്രാനെ സമാന്‍ പാര്‍ക്കിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു അറസ്റ്റ്.
തോഷഖാന കേസില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിന് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് മുന്‍ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസില്‍ ഇളവ് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ ഹര്‍ജി പാകിസ്താന്‍ സുപ്രീം കോടതി നേരത്തെ തള്ളി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം