കൊച്ചി: തമിഴ് നടൻ സൂര്യ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ എന്ന ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ബാല രംഗത്ത്. ഫിലിമിബീറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം തുറന്നു പറഞ്ഞത്.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
താന്‍ പുതിയ ചിത്രം ചെയ്യുകയാണ് എന്നും ബാല പറയുന്നുണ്ട്. ഓണാശംസകള്‍ നേര്‍ന്നാണ് ബാല താന്‍ പുതിയ ചിത്രം ചെയ്യാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ഒപ്പം കഴിഞ്ഞ പടത്തില്‍ ഒരു സംഗീത സംവിധായകന്‍ തന്നെ പ്രൊഫഷണലായി വഞ്ചിച്ചെന്നും ബാല പറയുന്നു.
‘ഞാന്‍ മരണത്തെ കണ്ട് തിരിച്ച് വന്നതാണ്. അല്‍ഫോണ്‍സ് സാറും മരണത്തെ അടുത്ത് കണ്ട് വന്നതാണ്. ഞങ്ങളുടെ കോമ്പിനേഷന്‍ ദൈവത്തെ വിശ്വസിക്കുന്നവരുടേതാണ്. ഞാന്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. സൂര്യ നായകനായ കങ്കുവ, എന്റെ സഹോദരനാണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.
തുടക്കത്തില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന കാരണം തിരിച്ച് വന്നിരിക്കുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യുകും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8