തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടിരുന്നു.
സംസാരത്തിനിടെയാണ് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിന്‍ ഉന്നയിച്ചതെന്നും അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
മന്ത്രി ശിവന്‍കുട്ടിയുടെ കുറിപ്പ്: ”കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിന്‍ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിന്‍ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം, ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിന്‍ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകള്‍ നേര്‍ന്നു.”
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം