കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഡിആർഐയുടെ വന്‍ ലഹരിവേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ യുപി സ്വദേശി രാജീവ് കുമാർ എന്നയാളാണ് പിടിയിലായത്.
സംശയം തോന്നി ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 3.90 കി. ഗ്രം കൊക്കെയ്ന്‍, 1.29 കി. ഗ്രം ഹെറോയിന്‍ എന്നിവയാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആർഐ അറിയിച്ചു.
read also…..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഷൂസിലും പേഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.നെയ്റോബിയിൽ നിന്നും ഷാർജയിലെത്തി അവിടെ നിന്നും എയർ അറേബ്യയിൽ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാവുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















