ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ബാലി കടലിന് വടക്കും ലോമ്ബോക് ദ്വീപുകള്‍ക്കും മധ്യേ മതാരമില്‍ 203 കിലോമീറ്റര്‍ ആഴത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുറോപ്യന്‍- മെഡിറ്ററേനിയന്‍ സീസ്‌മോളജി സെന്റര്‍ വ്യക്താക്കി.പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി.
read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സുനാമി സാധ്യതയില്ലെന്ന് ഇന്തോനീഷ്യന്‍, യു.എസ് ഭൗമശാസ്ത്ര ഏജന്‍സികള്‍ വ്യക്തമാക്കി. 6.1, 6.5 തീവ്രതയുള്ള രണ്ട് തുടര്‍ഭൂചലനങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് അടക്കം യാതൊരു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം