കണ്ണൂര്‍: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ വിജിലന്‍സ് പിടിയിലായി. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് പിടികൂടിയത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്താന്‍ ചക്കരക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നാണ് ഉമര്‍ ഫറൂഖ് കൈക്കൂലി വാങ്ങിയതെന്ന് വിജിലന്‍സ് അറിയിച്ചു.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉമര്‍ ഫറൂഖിനെ പിടികൂടിയത്.
വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ അജിത് കുമാര്‍, വിനോദ്, പി.ആര്‍ മനോജ്, സബ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രാധാകൃഷ്ണന്‍, പ്രവീണ്‍, ബാബു, നിജേഷ്, സി.പി.ഒ സുകേഷ് എന്നിവരുമുണ്ടായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam