പത്തനംതിട്ട: മക്കളുടെ മുന്നിലിട്ട് അച്ഛനേയും അമ്മയേയും വെട്ടി പരിക്കേല്‍പ്പിച്ച അയല്‍വാസിയെ അറസ്റ്റ് ചെയ്തു.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ചെങ്ങറ സമരഭൂമിയില്‍ ശാഖ 48-ല്‍ ശ്യാം (50) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. വെട്ടേറ്റ ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന ബീനയെയും ഭര്‍ത്താവ് ബിനുവിനെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുൻവിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് അതുമ്ബുംകുളത്തെ സമരഭൂമിയിലാണ് സംഭവം. ബീനയും ബിനുവും ഇവര്‍ താമസിക്കുന്ന ഷെഡ്ഡിലേക്ക് പോകുമ്ബോള്‍ ശ്യാം തടഞ്ഞുനിര്‍ത്തി വടിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.
കൈയിലെ ബാഗില്‍ കരുതിയ വടിവാളെടുത്ത് ബിനുവിനെയാണ് ആദ്യം വെട്ടിയത്. തുടര്‍ന്ന് ബീനയെ കൊല്ലുമെന്ന് പറഞ്ഞ് അവരുടെ കഴുത്തില്‍ വെട്ടി. തടഞ്ഞ ബിനുവിനെ വീണ്ടും വെട്ടി. ഇടതുകാലില്‍ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടുകുട്ടികള്‍ ഭയന്നോടി.
തൊട്ടടുത്ത ശാഖ ഓഫീസില്‍ ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്ന് ആംബുലൻസ് വരുത്തി കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയത്തേക്കും മാറ്റി. അറസ്റ്റിലായ ശ്യാമിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
https://www.youtube.com/watch?v=_x1h-huIQN8