ഡൽഹി : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പിന്മാറി. മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ ഉൾക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പിന്മാറ്റം.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
മൂവരെയും കമ്പനിയുടെ നോൺ – എക്സിക്യൂട്ടീവ് ഡയറക്ടർമാരായാണ് നിയമിച്ചിരിക്കുന്നത്.
ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇവരുടെ നിയമനത്തിനു ശുപാർശ നൽകുകയും ഓഹരിയുടമകൾ അനുമതി നൽകുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മക്കൾ മൂന്നുപേരും റിലയൻസിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നടത്തിപ്പ് ചുമതലയേറ്റെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8