പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി.
പാലക്കാട് റയില്‍വേ സ്റ്റേഷനിലാണ് സംഭവം. ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്.
read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ആറ് ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പുതിയ ബിസ്ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച് അതില്‍ കഞ്ചാവ് കയറ്റിവെച്ച് സെലോടോപ്പും സ്റ്റാപ്ലെയറും കൊണ്ട് അടച്ച നിലയിലാണ് കണ്ടത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം