കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭാര്യയ്ക്കെതിരെ അപകീർത്തികരമായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പോത്താനിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
മാത്യു കുഴൽനാടന്റെ സ്വത്തു സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയുടേയും കുട്ടിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തി സോഷ്യൽമീഡിയയിലൂടെ പ്രചാരണം നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങളും ചേർത്താണ് പ്രചാരണം.
ഇതിനെതിരെ മാത്യു കുഴൽനാടനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സജീർ എന്നയാളുടെ സമൂഹിക മാധ്യമങ്ങളിലൂടെയാണ് അപകീർത്തികരമായ പോസ്റ്റ് പ്രചരിച്ചതെന്ന് പൊലീസ് കണ്ടെത്തി. അപകീർത്തികരമായ പ്രചാരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം