മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി താമിർ ജിഫ്രിയുടെ പോസ്റ്റുമാർട്ടം പരിശോധന നടത്തിയ ഫോറൻസിക് സർജന്‍ ഹിതേഷ് ശങ്കര്‍. അന്വേഷണത്തിൽ സമ്മർദ്ദങ്ങൾ നേരിട്ടെന്നും ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ കഴിഞ്ഞെന്നും രേഖപ്പെടുത്തുന്ന തന്റെ ഫേസ്ബുക് പോസ്റ്റിൽ ഫോറന്‍സിക് വിദഗ്ധരുടെ ഭാഗത്ത് നിന്ന് അട്ടിമറി നീക്കങ്ങളുണ്ടായി എന്ന് കുറിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പേരില്‍ വ്യക്തിപരമായി താൻ ആക്രമിക്കപ്പെട്ടുവെന്നും പോലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ പൊങ്കാലയാണെന്നും ഹിതേഷ് ശങ്കർ പറയുന്നു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
‘സത്യമാണ് എന്റെ കക്ഷി. അല്ലാതെ ഒന്നിനെയും സേവിക്കുകയില്ല. ഫോറന്‍സിക് മെഡിസിന്‍ നിഷ്പക്ഷമാണ്. സത്യം കണ്ടത്തുക, അതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുക, അതുവഴി പ്രതിയിലേക്കു എത്തുക എന്നതാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ ലക്ഷ്യം. അതിലേക്കുള്ള ചവിട്ടു പടികളാണ് മരണകാരണവും മറ്റും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ്. അല്ലാതെ പ്രതിയായി ആരോപിക്കപെട്ടവരുടെ വലുപ്പചെറുപ്പം നോക്കിയല്ല’.- ഹിതേഷ് ശങ്കർ കുറിച്ചു .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8