മധ്യപ്രദേശ്: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിന് അഹിര്‍വാര്‍ (18) ആണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നല്കിയ ലൈംഗികപീഡന കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികള്‍ നഗ്നയാക്കിയെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യ്തു.
2019 ല്‍ നിഥിന്റെ സഹോദരി വിക്രം സിംഗ് താക്കൂര്‍ എന്ന ആള്‍ക്കെതിരെ ലൈംഗിക പീഡന കേസ് നല്‍കിയിരുന്നു. അന്നുമുതല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിഥിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കേസുമായി മുന്നോട്ട് പോയി. തര്‍ക്കം രൂക്ഷമായതോടെ വിക്രം സിംഗും സംഘവും വ്യാഴാഴ്ചയോടെ നിഥിന്റെ വീട് ആക്രമിച്ചു. ശേഷം നിഥിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി0
മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അമ്മയെ പ്രതികള്‍ നഗ്നയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ മുഖ്യപ്രതിയടക്കം എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗ്രാമത്തലവന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി രംഗത്തെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
0
https://www.youtube.com/watch?v=_x1h-huIQN8