ക്ളോണ്‍മല്‍ : ലീവിംഗ് സെര്‍ട്ട് റിസള്‍ട്ട് പാര്‍ട്ടി ആഘോഷിക്കാനായുള്ള നാല് ചെറുപ്പക്കാരുടെ യാത്രയ്ക്ക് അതിദാരുണമായ അന്ത്യം. കൗണ്ടി ടിപ്പററിയിലെ ക്ലോണ്മലില് ലീവിംഗ് സെര്‍ട്ട് ആഘോഷത്തില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്.
also read..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ക്ളോണ്‍മല്‍ ടൗണിയ്ക്കുള്ള മൗണ്ടന്‍ റോഡില്‍ ഇന്നലെ രാത്രി 7.30നോടെയുണ്ടായ അപകടമാണ് 20 വയസ്സിന് താഴെയുള്ള യുവാവിന്റെയും, കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളുടെയും മരണത്തിനിടയാക്കിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ നാല് പേരുടെയും മരണം സംഭവിച്ചു.
പ്രദേശത്തേയ്ക്കുള്ള ഗതാഗതം വഴിതിരിച്ചുവിടലുകളോടെ നിയന്ത്രിച്ച ഗാര്‍ഡ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മരിച്ചവരുടെ മൃതദേഹങ്ങള്‍ സൗത്ത് ടിപ്പററി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റ.അപകടം നടന്ന സ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന നടത്തും.
ഒരേ കുടുംബത്തില്‍ നിന്നുമുള്ള രണ്ട് പേരുള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികള്‍ക്കും ഇന്നലെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് റിസള്‍ട്ട് ലഭിച്ചുവെന്നും,നേരത്തെ ബുക്ക് ചെയ്ത ആഘോഷ പാര്‍ട്ടിയിലേക്ക് പോകുന്ന വഴിയില്ലായിരുന്നു അപകടം എന്നും പറയപ്പെടുന്നു.
രാത്രി 7 മണിക്കും 7:45 മണിക്കും ഇടയില്‍ മൗണ്ടന്‍ റോഡ് ഏരിയയില്‍ കൂടി സഞ്ചരിച്ച ഡാഷ്-ക്യാം ഫൂട്ടേജ് ഉള്‍പ്പെടെയുള്ള ക്യാമറ ഫൂട്ടേജ് കൈവശമുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത്തരം ഫൂട്ടേജ്കള് ഗാര്‍ഡായ്ക്ക് ലഭ്യമാക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
ദുരന്തത്തെ തുടര്‍ന്ന് ക്ളോണ്‍മല്‍ നഗരം നിശ്ചലമായെന്ന് ക്ലോണ്‍മെല്‍ മേയര്‍ കൗണ്‍സിലര്‍ റിച്ചി മൊല്ലോയ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
‘ഇത് ശരിക്കും ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ ഈ യുവജനങളുടെ മാതാപിതാക്കള്‍ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ,’ അദ്ദേഹം പറഞ്ഞു.
അപകടസ്ഥലത്ത് ഒരു സ്വകാര്യ ഡ്രോണിന്റെ സാന്നിധ്യമുണ്ടെന്ന് ഗാര്‍ഡ കണ്ടെത്തിയിരുന്നു.മരിച്ചവരോടും അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഉള്ള ബഹുമാനാര്‍ത്ഥം അത്തരം കാര്യങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കിടരുതെന്ന് ഗാര്‍ഡാ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8