മുംബൈ: മുംബൈയില്‍ രോഗിയായ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ താക്കൂര്‍ വില്ലേജിലെ മെര്‍ക്കുറി സൊസൈറ്റിയിലെ ഫ്‌ലാറ്റിലാണ് സംഭവം. വിഷ്ണുകാന്ത് നര്‍സിപ ബാലൂരാണ് (79) ഭാര്യ ശകുന്തളയെ കത്തി കൊണ്ട് കുത്തിയത്. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശകുന്തളയുടെ കഴുത്തിന്റെ പിന്നിലാണ്, വിഷ്ണുകാന്ത് ഒന്നിലേറെ തവണ കുത്തിയത്. അതിനുശേഷം വിഷ്ണുകാന്ത് സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചു. രോഗബാധിതയായ ശകുന്തള ഏറെ നാളായി കിടപ്പിലായിരുന്നു. അതിന്റെ നിരാശയിലും വിഷാദത്തിലുമായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഒരു സ്വകാര്യ കമ്പനിയിലെ സിഇഒ ആയിരുന്നു വിഷ്ണുകാന്ത്.
വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് കൊലപാതക, ആത്മഹത്യാ ശ്രമം പുറത്തുവന്നത്. വീട്ടുജോലിക്കാരി പതിവുപോലെ രാവിലെ എത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അവര്‍ കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരനെ വിവരം അറിയിച്ചു. ഇരുവരും വീണ്ടും ഫ്‌ലാറ്റിന് മുന്‍പില്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുകയാണെന്ന് കണ്ടെത്തി. മുറിയില്‍ പ്രവേശിച്ചപ്പോള്‍ ദമ്പതികള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു.
Read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശകുന്തളയുടെ നില ഗുരുതരമാണ്. വിഷ്ണുകാന്തിനെതിരെ പൊലിസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സാംതാ നഗര്‍ പൊലിസ് പറഞ്ഞു. വിഷ്ണുകാന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ അറസ്റ്റ് രേഖപ്പെടുത്തും. ദമ്പതികളുടെ അമേരിക്കയില്‍ താമസിക്കുന്ന മകനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8