സംവിധായകൻ വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും മക്കളുടെ ഒന്നാമത്തെ ഓണം ഗംഭീരമാക്കാൻ ഒരുങ്ങി താരദമ്പതികൾ. ഉയിരിനെയും ഉലഗത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ വിഘ്‍നേശ് ശിവൻ പങ്കുവെച്ചിട്ടുണ്ട്.
read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഇവിടെ നേരത്തെ ഉത്സവം തുടങ്ങിയെന്ന ക്യാപ്ഷനാണു ഫോട്ടോയ്‍ക്ക് വിഘ്‍നേശ് ശിവൻ നൽകിയത്. മുൻകൂറായി എല്ലാവർക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‍നേശ് ശിവൻ കുറിച്ചു.
നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്ഞ വർഷമായിരുന്നു ഇരട്ടക്കുട്ടികൾ ജനിച്ചത് വാടക ഗർഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചത്. ‘ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’ എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗർഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സർക്കാരിന്റെ അന്വേഷണത്തിൽ ബോധ്യമായിരുന്നു.
നടി നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹം ജൂൺ ഒമ്പതിന് ആയിരുന്നു. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8