ദോഹ: തിരുവോണം പൊന്നോണമാക്കാൻ തിരക്കിട്ട ഒരുക്കങ്ങളിൽ പ്രവാസികൾ. കോവിഡ് കാലത്തിന് മുൻപത്തെ ഓണത്തിരക്കിലേക്ക് ഖത്തറിലെ മലയാളികൾ അതിവേഗം മടങ്ങിയെത്തുന്ന കാഴ്ചകളാണ് എങ്ങും. വിപണികളിൽ വിൽപന ഉഷാറായപ്പോൾ ഓണാഘോഷത്തിന്റെ നടുവിലാണ് മലയാളി കൂട്ടായ്മകൾ.
also read…സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഖത്തറിലെ ആഘോഷത്തിലേക്ക് അതിഥികളായി നാട്ടിൽ നിന്നുള്ള സിനിമാ താരങ്ങളും എത്തിത്തുടങ്ങി. മധ്യ വേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ ഇന്നു തുറക്കുന്നതിനാൽ ഇന്ത്യൻ സ്‌കൂളുകളിലും വരും ദിവസങ്ങളിൽ ആഘോഷം പൊടിപൊടിക്കും.
തിരുവോണ ദിനമായ ചൊവ്വാഴ്ച പ്രവൃത്തി ദിനമായതിനാൽ വാരാന്ത്യത്തിലാണ് പ്രവാസികളുടെ ഓണാഘോഷം. തിരുവോണത്തിന് ഓഫിസുകളിൽ കേരള സാരിയും മുണ്ടും ജുബ്ബയും ധരിച്ചെത്തുന്ന മലയാളികളെ കാണാം. ബാച്ച്‌ലേഴ്‌സ് മാത്രമായും സുഹൃത്തുക്കളുടെ കുടുംബങ്ങളുമായി ചേർന്നും സദ്യയും കളികളുമായി ഓണം ആഘോഷിക്കുന്നവരാണ് ഏറെയും. തിരുവോണത്തിന് അവധിയെടുത്ത് ഓണം ഗംഭീരമാക്കുന്നവരുമുണ്ട്. പ്രവാസി കുടുംബങ്ങൾ അവധി കഴിഞ്ഞ് മടങ്ങിയെത്തുന്നതിനാൽ ഓണത്തിന് നാട്ടിലേക്ക് പോകുന്നവർ ഇക്കുറി കുറവാണ്.
പാരമ്പര്യത്തനിമയിലുള്ള ഓണാഘോഷത്തിന് കസവു മുണ്ടും സെറ്റ് സാരികളും കേരള സാരികളും കൈത്തറി വസ്ത്രങ്ങളുമായി വസ്ത്ര വിപണികളും സജീവമാണ്.
അവധിക്ക് പോയ പലരും നാട്ടിൽ നിന്നുതന്നെ ഓണവസ്ത്രങ്ങളും വാങ്ങിയാണ് വരവ്. ദോഹയിലെ കല്യാൺ, പാർഥാസ് തുടങ്ങിയ വസ്ത്ര വ്യാപാര ശാലകളിലും ഹൈപ്പർമാർക്കറ്റുകളിലെ വസ്ത്ര വിപണികളിലും വ്യത്യസ്ത ഫാഷനിലുള്ള വസ്ത്രങ്ങൾ ലഭിക്കും. മറ്റ് ഗൾഫ് നാടുകളിലെ പോലെ ഖത്തറിലെ പ്രവാസികൾക്കും ആഘോഷം അവസാനിക്കണമെങ്കിൽ നവംബർ ആകണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8