മണിപ്പൂരിൽ സമാധാനം വീണ്ടെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ഏതാനും നാളുകളായി പുരോഗമിക്കുകയാണ്. പന്ത്രണ്ടിലേറെ ചർച്ചകൾ ഇതുവരെ നടന്നുകഴിഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ചില ചർച്ചകളുടെ ഭാഗമാകുകയും ചെയ്തിരുന്നു. അടുത്തഘട്ട ചർച്ചകളിൽ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാൻ കുകികൾ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലും സമാധാന ചർച്ചകൾ തുടരുന്നുണ്ട്.
മണിപ്പൂർ കലാപത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. കുകികളുമായി സമയവായത്തിലെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി ബിരേൻ സിങ് കേന്ദ്ര സർക്കാരിന് കൈമാറി. കുകി ഹിൽ കൗണ്‍സിലുകൾക്ക് സ്വയംഭരണ പദവി നൽകാമെന്നതാണ് പ്രധാന നിർദേശം. എന്നാൽ സംസ്ഥാനത്തിന്റെ ഭൂപ്രദേശങ്ങളുടേയും അതിർത്തികളുടേയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ബിരേൻ സിങ് സർക്കാർ വ്യക്തമാക്കുന്നു.
സമുദായത്തിനെതിരായ വംശീയ അതിക്രമങ്ങൾക്ക് പിന്നിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ടെന്നാണ് കുകികളുടെ ആരോപണം. അതിനാൽതന്നെ പ്രത്യേക ഭരണ സംവിധാനം എന്ന ആവശ്യമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. പ്രത്യേക ഭരണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് സംസ്ഥാന സർക്കാരും മെയ്തികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒത്തുതീർപ്പുകളുടെ ഭാഗമായി പുതിയ നിർദേശങ്ങൾ കുകി വിഭാഗം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ”കുകി വിഭാഗത്തിന്റെ ആവശ്യങ്ങളെ പൂർണമായി അവഗണിക്കുന്നില്ല, അവരുടെ ആശങ്കകൾ കണക്കിലെടുത്ത് ഹിൽ കൗണ്‍സില്‍ സ്വയംഭരണാവകാശം നൽകാൻ തയ്യാറാണ്. ഇതവർക്ക് സ്വാതന്ത്ര്യവും ഭരണസംവിധാനങ്ങളിൽ കൂടുതൽ സ്വാധീനവും ഉറപ്പാക്കും” – സംസ്ഥാന സർക്കാർ നിലപാടെടുക്കുന്നു.
Also Read: തക്കാളിവില സാധാരണ നിലവാരത്തിലേക്ക്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം