തിരുവനന്തപുരം : തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്ന് ഹര്‍ഷിന. പൊലീസിന് ലഭിച്ച നിയമോപദേശം അനുസരിച്ച് തുടര്‍നടപടി വേണം. സര്‍ക്കാരും പൊലീസിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. തന്‍റെ പോരാട്ടം മെഡിക്കല്‍ കോളജിെനതിരല്ല. കുറ്റം ചെയ്തവര്‍ക്കെതിരെയാണെന്നും ഹര്‍ഷിന പറഞ്ഞു .
also read..സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
കോഴിക്കോട്ട് പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍മാരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. െമഡിക്കല്‍ നെഗ്ലിജന്‍സ് നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്നും നിയമോപദേശം ലഭിച്ചു.
അതേസമയം പൊലീസിനെതിരെ കെ.ജി.എം.സി.ടി.എ രംഗത്തെത്തി. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വക്താവ് എസ്. ബിനോയ് പറഞ്ഞു. കത്രിക മെഡിക്കല്‍ കോളജിന്റേതെന്ന് സ്ഥാപിക്കാന്‍ പൊലീസിന് വ്യഗ്രതയെന്നാണ് ആരോപണം .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8