തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആര്‍.അനില്‍. അര്‍ഹതയുള്ള എല്ലാവര്‍ക്കും നാളെ വൈകുന്നേരത്തിനകം കിറ്റ് ലഭിക്കും. ഇ പോസ് മെഷീനിലെ തകരാര്‍ കിറ്റ് വിതരണത്തെ ബാധിക്കില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സൗജന്യ ഓണക്കിറ്റ് വിതരണം എങ്ങുമെത്തിയില്ലെന്ന വാര്‍ത്തയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ആകെയുള്ള അഞ്ചര ലക്ഷം ഗുണഭോക്താക്കളിൽ 62,221 പേർക്ക് മാത്രമാണ് കിറ്റുകൾ ലഭിച്ചത്.
തൃശൂർ, ഇടുക്കി,കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് കിറ്റുകൾ വിതരണം ഏറ്റവും കുറവ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള മിക്ക ജില്ലകളിലും വിതരണത്തിനു ആവശ്യമായ കിറ്റുകൾ എത്തിക്കാൻ സപ്ലൈകോയ്ക്ക് ആയിട്ടില്ല. നാളെ വൈകുന്നേരത്തിനകം മുഴുവൻ ഗുണഭോക്താക്കൾക്കും കിറ്റുകൾ എത്തിക്കും എന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. ഇതിനായി അവധി ദിനമായ ഇന്നും നാളെയും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8