കൊച്ചി: ഇന്ത്യയിലെ മുൻനിര മെഡിക്കൽ ലാബായ പാത്ക്വസ്റ്റിന്റെ സാങ്കേതിക സഹകരണത്തോടെ കീഴില്ലം സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി ലാബ് തുറന്നു പ്രവർത്തനമാരംഭിച്ചു. കീഴില്ലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. ഉത്ഘാടനത്തിനോടനുബന്ധിച്ചു പൊതുജനങ്ങൾക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രമുഖ ഇമ്മ്യൂണോളജിസ്റ്റും ആരോഗ്യമേഖലയിലെ രാജ്യാന്തര ഏജൻസി കാഹോയുടെ സെക്രട്ടറിയുമായ ഡോ. അപർണ്ണ ജയറാം മുഖ്യാതിഥിയായി.
അത്യാധുനിക പരിശോധന സംവിധാനങ്ങളാണ് നീതിലാബിനു വേണ്ടി പാത്ക്വസ്റ്റ് ഒരുക്കിയിട്ടുള്ളത്. പരിശോധന ഫലങ്ങൾ മൊബൈലിലേക്ക് ഉടനടി ലഭ്യമാക്കും. കൂടാതെ കിടപ്പുരോഗികളുടെ സാമ്പിളുകൾ വീടുകളിൽ നേരിട്ടെത്തി ശേഖരിക്കുന്നതിനുള്ള സംവിധാനവും നീതിലാബിൽ ലഭ്യമാണ്. ചടങ്ങിൽ ബോർഡ് മെമ്പർ രാജൻ വർഗീസ് അധ്യക്ഷത വഹിച്ചു. രാജപ്പൻ എസ് തെയ്യാരത്ത്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ഗോപിനാഥ്, പഞ്ചായത്ത് അംഗം ജോയി പൂയേലിൽ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജേക്കബ് എം ജെ, രാജീവൻ പി കെ, ശോഭനകുമാരി, ജിജി രാജൻ, സത്യൻ കെ സി, അനൂപ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8