റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്നാണ് ഹസൻ, ഹുസൈൻ എന്നീ സയാമീസുകളെ കൊണ്ടുവന്നത്.
also read.. മദീനയിൽ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരെ ആരോഗ്യവകുപ്പ് അധികൃതർ ഹൃദ്യമായി വരവേറ്റു. താൻസാനിയൻ തലസ്ഥാനമായ ദാറുസലാമിൽ നിന്ന് മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. കൂടെ മാതാവുമുണ്ട്. റിയാദിലെത്തിയ സയാമീസ് ഇരട്ടകളെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. വരുംദിവസങ്ങളിൽ കുട്ടികളുടെ ആരോഗ്യ അവസ്ഥ പഠിക്കുകയും അവരെ വേർപെടുത്താനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യും.
ലോകമെമ്പാടും എത്തിയ സൗദി അറേബ്യയുടെ മാനവികതയാണ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറും മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഹ് പറഞ്ഞു. ഇരട്ടകളെ വേർപെടുത്തുന്നതിനും മാനുഷിക പ്രവർത്തനങ്ങൾക്കും ഭരണകൂടം നൽകുന്ന ശ്രദ്ധയ്ക്കും പിന്തുണയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും അദ്ദേഹം നന്ദി പറഞ്ഞു.
ആഗോള ആരോഗ്യ മേഖലകളിൽ മുൻപന്തിയിൽ നിൽക്കാൻ രാജ്യത്തെ ആരോഗ്യ മേഖല വികസിപ്പിക്കുക എന്ന ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായ സൗദി മെഡിക്കൽ മേഖലയുടെ മികവാണ് ഇൗ സംരംഭമെന്നും ഡോ. റബീഹ് പറഞ്ഞു. സൗദിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും താൻസാനിയൻ ഇരട്ടകളുടെ മാതാവ് നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം