കൊച്ചി: ഇന്ത്യയിലെ പ്രധാന ബേബി ആന്‍ഡ് മോം കെയര്‍ ബ്രാന്‍ഡായ സൂപ്പര്‍ബോട്ടംസ് എ1 സീരീസ് ഫണ്ടിങിലൂടെ 5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു.വലിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് എത്താന്‍ ഉല്പന്ന നിരവിപുലീകരിക്കാനാണ് ഇതിലൂടെയുള്ള നിക്ഷേപങ്ങള്‍ വഴി ലക്ഷ്യമിടുന്നത്. ലോക് ക്യാപിറ്റലും ഷാര്‍പ് വെഞ്ചേഴ്സുമാണ് എ1 സീരീസ് ഫണ്ടിങ്ങിന് നേതൃത്വം നല്‍കിയത്.
രക്ഷിതാക്കളുടെ സമൂഹത്തില്‍ നിന്നു തങ്ങള്‍ക്ക് മികച്ച പിന്തുണയാണു ലഭിച്ച് വരുന്നതെന്ന് സൂപ്പര്‍ബോട്ടംസ് സ്ഥാപക പല്ലവി ഉതഗി പറഞ്ഞു. ലോക് കാപിറ്റല്‍, ഷാര്‍പ് വെഞ്ചേഴ്സ്, ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്ട്ണേഴ്സ്, സാമ കാപിറ്റല്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഓറിയന്റഡ് നിക്ഷേപകരുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
read also….അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സഖാക്കള്‍ പിന്തിരിയണം; രമേശ് ചെന്നിത്തല
2016-ല്‍ പല്ലവി ഉതഗി സ്ഥാപിച്ച സൂപ്പര്‍ബോട്ടംസ് ബേബി ആന്‍ഡ് മോം കെയര്‍ വിഭാഗത്തില്‍ സുസ്ഥിരതയോടെയുള്ള നീക്കങ്ങളോടെ തങ്ങളുടേതായ അംഗീകാരം നേടിയെടുക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം