×

അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സഖാക്കള്‍ പിന്തിരിയണം; രമേശ് ചെന്നിത്തല

google news
ramesh chennithala

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും സിപിഐഎം തേജോവധം ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ പേരും സ്ഥാനവും ഉപയോഗിച്ച് അച്ചു ഉമ്മന്‍ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. സൈബര്‍ സഖാക്കളോട് ഇതില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെടണം. പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഇത് അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

chungath1

കൂടാതെ പൊതു സമൂഹം ഇതിനെ വിലയിരുത്തണം, പുതുപ്പള്ളിയില്‍ ഇതൊന്നും വിലപ്പോവില്ല. ചാണ്ടി ഉമ്മന്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്നും. അദ്ദേഹം പറഞ്ഞു. അതേസമയം പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ആറാം തീയതിക്ക് ശേഷം പ്രതികരിക്കും. ആ നിലപാടില്‍ മാറ്റമില്ല. കെ.സി വേണുഗോപാല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

read more : മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ; അറസ്റ്റ് മറ്റൊരു കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിനിടെ

അതേസമയം അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമര്‍ശനം നല്ലതാണ് എന്നാല്‍ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കഥകള്‍ മെനഞ്ഞു വിമര്‍ശനം നടത്തുന്നവര്‍ സ്വയം ആലോചിക്കണം. സൈബര്‍ ആക്രമണം ആരോഗ്യകരമായ രീതിയല്ല. ഇതുമായി ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും മറിയ ഉമ്മന്‍ പ്രതികരിച്ചു. പിതാവിന്റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു ഉമ്മനും പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ സിപിഐഎം അധിക്ഷേപങ്ങളുടെ തുടര്‍ച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags