കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് 19കാരിയെ തട്ടിക്കൊണ്ട് പോയി മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതി ജുനൈദിനായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതായാണ് പൊലീസ് പറയുന്നത്.
read more ഇത് നൂറ്റാണ്ടിലെ ഏറ്റവും വരണ്ട ആഗസ്‌റ്റ് മാസം ; 8 ജില്ലയില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഹോസ്റ്റലില്‍ നിന്നും കാണാതാവുന്നത് . വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കില്‍ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.
പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കുണ്ടുതോടാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തൊട്ടില്‍പ്പാലം എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണത്തില്‍ കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം