കാസര്‍കോട്: നിലവിലുള്ള വരണ്ട കാലാവസ്ഥ അടുത്ത രണ്ടാഴ്ചയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചനം. ഇത് യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്താകും ഇത്.വെള്ളിയാഴ്ച കൊല്ലം, കോട്ടയം ജില്ലകളില്‍ സാധാരണയില്‍നിന്ന് അഞ്ച് ഡിഗ്രി വരെ ചൂട് ഉയര്‍ന്നു.
read more നാല് ദിവസം ബാങ്കുകള്‍ ഇല്ല; ബീവറേജുകള്‍ക്ക് മൂന്ന് ദിവസം അവധി; ഓണം അവധികള്‍ ഇങ്ങനെ
ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയായി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ചൂട് നാല് ഡിഗ്രി വരെയും കൂടി 34 ഡിഗ്രിയായി. കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 33 ഡിഗ്രിവരെയും ചൂട് ഉയര്‍ന്നു. സാധാരണ ലഭിക്കേണ്ട മഴപോലും ലഭിക്കാതെ വരള്‍ച്ചാഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് ചൂട് ഉയരുന്നത് പ്രശ്നമാണ്. ഒമ്ബത് ജില്ലകളില്‍ ഇത്തവണ 63 ശതമാനം മുതല്‍ 41 ശതമാനം വരെ മഴക്കുറവ് രേഖപ്പെടുത്തി. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിപോലും ഇപ്പോഴില്ല.
എല്‍നിനോ വരും;
പ്രതീക്ഷയ്ക്ക് വകയുണ്ട്
പസഫിക് സമുദ്രത്തില്‍ എല്‍നിനോ ശക്തി പ്രാപിക്കുന്നത് മഴ പ്രതീക്ഷയുണര്‍ത്തുന്നു. ഇതോടൊപ്പം ഇന്ത്യൻ മഹാസമുദ്രത്തില്‍ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോള്‍ പോസിറ്റീവ് എന്ന പ്രതിഭാസവും കാണുന്നുണ്ട്. ഇതേ രീതി തുടര്‍ച്ചയായി നാല് ആഴ്ചയുണ്ടായാല് കടലിലും അന്തരീക്ഷത്തിലും പ്രതികരണമുണ്ടാകും. ഇത് കേരളത്തിലും ചെറിയ തോതില്‍ മഴക്ക് അനുകൂലമാകും.
മാഡൻ ജൂലിയൻ ഓസില്ലേഷൻ എന്ന പ്രതിഭാസവും സെപ്തംബര്‍ ആദ്യ വാരത്തിനുശേഷം അനുകൂലമേഖലയില്‍ വരാൻ സാധ്യതയുണ്ട്. ഇതും കേരളത്തില്‍ മഴ പ്രതീക്ഷക്ക് ആശ്വാസ സൂചനയാണ്. ഇവയല്ലാം അനുകൂലമായാല്‍ സെപ്തംബര്‍ രണ്ടാം വാരത്തിനുശേഷം മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികള്‍ പ്രതീക്ഷ നല്കുന്നു.
8 ജില്ലയില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
എട്ടു ജില്ലയില്‍ ശനിയാഴ്ച താപനില ഉയരുമെന്ന് കാലാവസ്ഥാവകുപ്പ്. കൊല്ലം, കോട്ടയം ജില്ലകളില്‍ സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ അഞ്ചു ഡിഗ്രിവരെ ഉയര്‍ന്ന് 36 ഡിഗ്രിവരെയാകാം. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ 34 ഡിഗ്രിവരെയും കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 33 ഡിഗ്രിവരെയും ഉയര്‍ന്നേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8