ജിദ്ധ: സൗദിയിൽ ഒന്നര ലക്ഷത്തോളം ലഹരി ഗുളികകൾ പിടികൂടി. ഹദീദ ചെക്ക് പോയിൻ്റെ വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഒരു ട്രക്കിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ കണ്ടെത്തിയത്. പരിശോധനയിൽ 1,43,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.
ലഹരി കടത്ത് കണ്ടെത്താനായി പ്രത്യേക പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ട്രക്കിൻ്റെ ചക്രങ്ങളോട് ചേർന്നുള്ള ലീഫ് സ്പ്രിംങ്ങിൻ്റെ പാളികൾക്കുള്ള അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
ജോർദാൻ അതിർത്തിയായ ഹദീദ ചെക്ക് പോയിൻ്റ് വഴി നേരത്തെയും ലഹരിഗുളികൾ കടത്താനുള്ള ശ്രമം ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള കസ്റ്റംസ് നിയന്ത്രണം കർശനമായി തുടരുമെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം