സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകൾ സൗദി പ്രതിരോധ മന്ത്രാലയം വെടിവെച്ചിട്ടു. കിഴക്കൻ പ്രവിശ്യയിലെ സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണശ്രമങ്ങൾ.
മൂന്ന് ഘട്ടങ്ങളിലായുള്ള ആക്രമണശ്രമങ്ങളെ പ്രതിരോധ മന്ത്രാലയം പരാജയപ്പെടുത്തി. എണ്ണ ഉൽപാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയതെന്ന് റിപ്പോർട്ട്.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി പ്രതിരോധ മന്ത്രാലയം.
ദുബായ് മറീനയിലും അൽ സുഫു മേഖലയിലും ഉഗ്രശബ്ദം. ഇന്ന് പുലർച്ചെ 3:18-ഓടെയാണ് ശബ്ദം ഉണ്ടായത്. പ്രതിരോധ സംവിധാനങ്ങൾ വഴി ശത്രുനീക്കത്തെ ആകാശത്തുവച്ച് തന്നെ പരാജയപ്പെടുത്തിയതായി അധികൃതർ.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് മീഡിയ ഓഫിസാണ് സ്ഥിരീകരണം നടത്തിയത്.
















