ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തി അഹമ്മദാബാദ് സ്വദേശിയായ കുഷ് പട്ടേൽ ആണ് മരിച്ചത്. ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഒൻപത് മാസം മുൻപാണ് കുഷ് പട്ടേൽ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയത്. ബിസിനസ് മാനേജ് മെന്റ് വിദ്യാർത്ഥിയായിരുന്നു. പത്ത് ദിവസം മുൻപാണ് കുഷ് പട്ടേലിനെ കാണാതാകുന്നത്. സുഹൃത്തുക്കളാണ് വെംബ്ലി പൊലീസിൽ പരാതിപ്പെട്ടത്. തുടർന്നു നടന്ന അന്വേഷണങ്ങൾക്ക് ഒടുവിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടൻ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്. ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.
യുവാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നതായാണ് സുഹൃത്തുക്കൾ നൽകുന്ന സൂചന. കോഴ്സിന്റെ ട്യൂഷൻ ഫീസ് പോലും നൽകാനാവാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു. യാത്രയ്ക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അതിനിടെയാണ് യുവാവിനെ കാണാതാകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം