കൊച്ചി:ഇന്ത്യയിലെ പ്രമുഖ ടെക്-ഇന്നവേഷന്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഐക്രിയേറ്റ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ടെക്‌നോളജി), എസ് സി എം എസ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി, അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, മേക്കേഴ്‌സ് വില്ലേജ് എന്നിവയുമായി സഹകരിച്ച് കൊച്ചിയിലും കോട്ടയത്തും ഇവാന്‍ജലിസ് ’23 റോഡ്‌ഷോകള്‍ നടത്തി. രാജ്യത്തെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇ വി വ്യവസായത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും അതിന്റെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് റോഡ് ഷോ സംഘടിപ്പിച്ചത്.
എസ്സിഎംഎസ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയില്‍ നടന്ന പരിപാടിയില്‍ ട്രക്ക്‌ടെക് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീകാന്ത് പത്മരാജന്‍, എ ഈ വിഭാഗം എച്ച്.ഓ.ഡി ഡോ. ജെന്‍സണ്‍ ജോസഫ്, എസ്സിഎംഎസ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജി പിള്ള, എ ഈ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മനോജ് കുമാര്‍ ബി എന്നിവര്‍ പങ്കെടുത്തു. അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടന്ന പരിപാടിയില്‍ മാനേജര്‍ ഡോ. മാത്യു പൈക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, മേക്കര്‍ഹബ് ഐഇഡിസി നോഡല്‍ ഓഫീസര്‍ പ്രൊഫ. എബി വര്‍ഗീസ്, സ്റ്റാര്‍ട്ടപ്‌സ് വാലി ടിബിഐ സിഇഒ ഷെറിന്‍ സാം ജോസ് എന്നിവര്‍ പങ്കെടുത്തു. കെഎസ്യുഎം & മേക്കേഴ്‌സ് വില്ലേജുമായി സഹകരിച്ച് സംരംഭകത്വ നൈപുണ്യത്തിന്റെ പ്രാധാന്യം, പ്രത്യേകിച്ച് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന (ഇവി) വ്യവസായത്തില്‍ ഒരു നെറ്റ്വര്‍ക്കിംഗ് സെഷനും സംഘടിപ്പിച്ചു.
Read also…..മറയൂരിൽ ഭീതിപരത്തി കാട്ടുപോത്ത്; വനം വകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ജനങ്ങൾ
ഇവാന്‍ജലിസ് ’23 ഇന്നൊവേഷന്‍ ചലഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, വ്യവസായ പ്രൊഫഷണലുകള്‍, ഇന്ത്യയിലുടനീളമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ഇലക്ട്രിക് മൊബിലിറ്റിയില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി തുറന്നിരിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് https://www.evangelise.org.in/. എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഇവാന്‍ജലിസ് ’23-ലേക്കുള്ള അപേക്ഷകള്‍ 2023 സെപ്റ്റംബര്‍ 24 ന് അവസാനിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം