കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു.
also read.. മലപ്പുറം താളിപ്പൊയിലിൽ വീണ്ടും കടുവ ഇറങ്ങി; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ
പുന്നാട് ടൗണിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. കർണാടകത്തിൽ നിന്നും പൂക്കൾ കയറ്റിവന്ന മിനി വാൻ നിർത്തിയിട്ട മിനി ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരേയും പുറത്തെടുക്കുകയായിരുന്നു. സൽമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം