തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പുതുപ്പള്ളിയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും, കുടുംബവും, സിപിഎം നേതാക്കളും പൊതുസമൂഹത്തിന് മുന്നിൽ വിവസ്ത്രരായി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഒരു കടലാസ് കമ്പനിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിയ്ക്കാനും അനധികൃതമായി പണം വാങ്ങാനുമാണ് മുഖ്യമന്ത്രിയുടെ മകളായ വീണ മുഹമ്മദ് റിയാസിന്റെ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also read :മൂന്നാര്‍ സിപിഎം ഓഫിസ് നിര്‍മാണത്തില്‍ ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തു
സിഎംആർഎൽ കമ്പനിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ വീണയുടെ കമ്പനി പൂട്ടി. സിഎംആർഎല്ലിൽ നിന്ന് മാത്രമല്ല, യാതൊരു സേവനവും നൽകാതെ വിദ്യാഭ്യാസ കച്ചവടക്കാരിൽ നിന്നും ചാരിറ്റി തട്ടിപ്പ് നടത്തുന്നവരിൽ നിന്നുമെല്ലാം വൻതോതിൽ കോടികൾ കൈപ്പറ്റി. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡിവൈഎഫ്‌ഐ സമരം ചെയ്ത് വെടിവയ്പുവരെ ഉണ്ടായിട്ടുണ്ട്. മൂന്ന് പേർ രക്തസാക്ഷികളായി.
പുഷ്പൻ ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്നു. അത്തരം വിദ്യാഭ്യാസ കച്ചവടക്കാർക്കൊക്കെ എന്തു സേവനമാണ് മുഖ്യമന്ത്രിയുടെ മകൾ നൽകിയിരിക്കുന്നതെന്ന് വിശദീകരിയ്ക്കണം. നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നിരിയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ചുകൊണ്ടാണ് വീണയുടെ കമ്പനി അനധികൃതമായി പണം സമാഹരിച്ചത്. കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയിരിക്കുന്നത്. ഒരു സ്ഥാപനത്തിൽ നിന്നുമാത്രം 96 കോടി രൂപയുടെ ഇടപാട് മുഖ്യമന്ത്രിയുടെ മകളും പ്രതിപക്ഷ നേതാക്കളും നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വലിയ പുരോഗമനം പറയുന്ന ആളാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ ഭാര്യയുടെ കമ്പനിയാണ് നിരവധി സ്ഥാപനങ്ങളുമായി തൊഴിൽ കരാർ ഉണ്ടാക്കിയിരിക്കുന്നത്. ആദായ നികുതി റെയ്ഡിനു ശേഷം എന്തുകൊണ്ടാണ് ആ കമ്പനി അടച്ചുപൂട്ടിയതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇത്രയും വൈദഗ്ധ്യമുള്ള നിരവധി കമ്പനികൾക്ക് സേവനം ചെയ്തിരുന്ന അവരെ ആരാണ് തൊഴിലെടുക്കാൻ സമ്മതിക്കാതിരുന്നത്. മുഹമ്മദ് റിയാസിന്റെ മതാചാരം അനുവദിക്കാഞ്ഞിട്ടാണോ, അതോ കൂടുതൽ കള്ളപ്പണ ഇടപാടുകൾ പുറത്തുവരുമെന്നതുകൊണ്ടാണോ ആ സ്ഥാപനം അടച്ചുപൂട്ടിയതെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം