ഫിലാഡല്‍ഫിയ: ചരിത്ര നഗരിയായ ഫിലാഡല്‍ഫിയയിലെ സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറം അയിച്ചൊരുക്കിയ ‘തിരുവരങ്ങളില്‍ തിരുവോണം 2023’ എന്ന മെഗാ തിരുവോണം ഒരു ചരിത്ര സംഭമായി മാറി. ജനബാഹുല്യംകൊണ്ടും, പരിപാടികളുടെ മേന്മ കൊണ്ടും ആഘോഷം കെങ്കേമമാക്കുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.
also read.. പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഓഗസ്റ്റ് 12-നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ 2 മുതല്‍ രാത്രി 11 മണി വരെ നീണ്ടുനിന്ന ആഘോഷത്തില്‍ ഏതാണ്ട് ആയിരത്തിനടുത്ത് ആളുകള്‍ പങ്കുകൊണ്ടു. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആയിരുന്നു ആഘോഷവേദി. ഉച്ചയ്ക്ക് 3.30-ന് കര്‍ഷകരത്‌ന അവാര്‍ഡ് ദാനത്തോടെ ആഘോഷത്തിന് കൊടിയേറി. വൈകിട്ട് 4 മണിക്ക് ആരംഭിച്ച വര്‍ണ്ണശബളമായ സാംസ്‌കാരിക ഘോഷയാത്രയില്‍ കേരളത്തനിമ അറിയിക്കുന്ന വാദ്യമേളങ്ങളും, മുത്തുക്കുടകളും, താലപ്പൊലിയേന്തിയ ബാലികമാരുടെയും, മെഗാ തിരുവാതിരയിലെ അംഗനമാരുടേയും, മറ്റ് കലാരൂപങ്ങളുടേയും അകമ്പടിയോടുകൂടി മഹാബലിയേയും മറ്റ് വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു.
ഡിജിറ്റല്‍ സ്റ്റേജിന്റെ മുന്നില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ കേരളത്തനിമയില്‍ നിറപറയും വെഞ്ചാമരവും, മറ്റ് ആടയാഭരണങ്ങളും ചേര്‍ന്നുള്ള അത്തപ്പൂക്കളം കാണികളുടെ പ്രശംസയ്ക്ക് പാത്രീഭൂതമാക്കി. ആഷാ അഗസ്റ്റിന്റെ നേതൃത്വത്തില്‍ 75-ല്‍പ്പരം വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെ സാംസ്‌കാരിക സമ്മേളനത്തിന് തുടക്കമായി.
സാംസ്‌കാരിക സമ്മേളനത്തില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ സുരേഷ് നായര്‍ അധ്യക്ഷനായിരുന്നു. ഓണസന്ദേശം നല്കിയത് കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള ആയിരുന്നു. മുഖ്യാതിഥിയായി ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് സഹീദ് പങ്കെടുത്തു. ട്രൈസ്റ്റേറ്റ് കേരള ഫോറം 2023 അവാര്‍ഡ് ആന്‍ഡ്രൂ പാപ്പച്ചനും (ന്യൂജേഴ്‌സി), കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് പ്രൊഫ. ഫിലിപ്പോസ് ചെറിയാനും ശോശാമ്മ ചെറിയാനും സംയുക്തമായി സംസാരിച്ചു. മഹാബലിയായി രംഗത്തുവന്ന അപ്പുക്കുട്ടന്‍ പിള്ളയേയും (ന്യൂയോര്‍ക്ക്) പൊന്നാട അണിയിച്ച് ആദരിച്ചു.
യോഗത്തില്‍ ഓണം ചെയര്‍മാന്‍ ലെനോ സ്‌കറിയ സ്വാഗതവും, ട്രഷറര്‍ സുമോദ് നെല്ലിക്കാല കൃതജ്ഞതയും പറഞ്ഞു. സാംസ്‌കാരിക സമ്മേളനത്തില്‍ എം.സിയായി സെക്രട്ടറി അഭിലാഷ് ജോണും, മുന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗീസും പ്രവര്‍ത്തിച്ചു. മികച്ച വേഷവിധാനത്തിന് ജയകുമാര്‍ പിള്ളയേയും ലേഖ ജയകുമാറിനേയും തെരഞ്ഞെടുത്തു. സമ്മാനമായി ആയിരം ഡോളര്‍ നല്‍കി. ഇത് സ്‌പോണ്‍സര്‍ ചെയ്തത് ശോശാമ്മ ചെറിയാനും, കോര്‍ഡിനേറ്ററായി വിന്‍സെന്റ് ഇമ്മാനുവേലും ആയിരുന്നു. കൂടാതെ ബെസ്റ്റ് ഡ്രസ് മെയില്‍ ആന്‍ഡ് ഫീമെയില്‍ ജേതാക്കള്‍ക്കും ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കി.
തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബിനു മാത്യുവും, അനൂപും സഹായായി ആയി സിനു നായരും പ്രവര്‍ത്തിച്ചു. ഫിലാഡല്‍ഫിയയിലെ ഡാന്‍സ് സ്‌കൂളുകള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍ നയന മനോഹരമായിരുന്നു. അതിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. ഇതോടനുബന്ധിച്ച് ലൈവ് ഗാനമേളയും (മെലോഡിയസ് ക്ലബ് യു.എസ്.എ) ക്രമീകരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം