മാന്നാർ: മാന്നാർ സ്റ്റോർ ജംഗ്ഷനിലെ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കാത്തിരുപ്പ് കേന്ദ്രത്തിന്റെ പി വി സി സീലിംഗ് അടർന്ന് വീണ് അപകടം. സംഭവത്തിൽ ബസ് കാത്തിരുന്ന ഒരാൾക്ക് സാരമായ പരിക്കേറ്റു.
also read.. അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കെട്ടിടത്തിന്റെ പുറത്ത് നിന്നിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. പാണ്ടനാട് സ്വദേശി ഷിജു (31) വിനാണ് അപകടത്തിൽ പരിക്കേറ്റത്. ഷിജിവിന്റെ ദേഹത്തേക്കാണ് സീലിങ്ങിന്റെ ഭാഗം അടർന്ന് വീണത്.
ഇരുപത് വർഷത്തോളം പഴക്കമുള്ള പി വി സി സീലിങ്ങിന്റെ ഇളകി വീണ പല ഭാഗത്തും ഫ്ളക്സ് ബോർഡുകൾ കയറ്റി വെച്ചിരിക്കുകയായിരുന്നു. പ്രാവുകളുടെ വിഹാര കേന്ദ്രമായ സിലിങ്ങിന് മുകൾവശം കാഷ്ഠവും മറ്റു മാലിന്യങ്ങളും നിറഞ്ഞ് മലിമസമായിരുന്നു. സീലിംഗ് അടർന്നു വീണതോടെ മാലിന്യങ്ങൾ കാത്തിരുപ്പ് കേന്ദ്രത്തിനുള്ളിലേക്ക് വീണു ദുർഗന്ധം നിറഞ്ഞത് യാത്രക്കാരെ വലച്ചു.
വിവരം അറിഞ്ഞെത്തിയ മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സെക്രട്ടറി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ അടർന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങളും മാലിന്യങ്ങളും നീക്കം ചെയ്ത് ബസ് കാത്തിരുപ്പ് കേന്ദ്രം വൃത്തിയാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം